ചാവക്കാട് 14 വയസുകാരിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 27 കാരന് എട്ടുവർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ

ചാവക്കാട്:14 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 27 കാരന് എട്ടുവർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ.പിഴ അടക്കാത്ത പക്ഷം ഏഴുമാസം കൂടി അധിക തടവ് അനുഭവിക്കണം. എറണാകുളം ആലുവ ചൂർണിക്കര  പട്ടേരിപ്പുറം  കുരിശിങ്കൽ ഹൗസിൽ ബിനോയ് മകൻ ജിതിനെ(27)യാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ്.ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.2024 മാർച്ച് ഏഴാം തിയ്യതി വൈകിട്ട് നാലേകാൽ മണിയോടെ സ്കൂൾ വിട്ടുവരികയായിരുന്ന പെൺകുട്ടിയെ ഓമ്നി കാറിൽ വന്നു ലൈംഗിക അതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്.രക്ഷപ്പെട്ട പെൺകുട്ടി അടുത്തവീട്ടിൽ അഭയം പ്രാപിക്കുകയും അന്നേദിവസം രാത്രി ചാവക്കാട് പോലീസ് സ്റ്റേഷനിൽ എത്തിയ കുട്ടിയുടെ മൊഴി ജി എസ് സിപിഒ ഷൗജത്ത് രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എഎസ്ഐ. ലത്തീഫ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് എസ്ഐ സെസിൽ ക്രിസ്ത്യൻ രാജ് തുടരാന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ.സി.നിഷ എന്നിവർ ഹാജരായി.ലെയ്സൺ ഓഫീസർമാരായ സിന്ധു,പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *