ഖനിയിൽ നിന്ന് നേരിട്ട് സ്വർണക്കട്ടി തരും… തൃശൂരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ‘കെ.ജി.എഫ് സ്വാമി’ അറസ്റ്റിൽ

തൃശൂർ.ഖനിയിൽ നിന്ന് നേരിട്ട് സ്വർണക്കട്ടി എത്തിച്ചു തരും.തൃശൂരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ‘കെ.ജി.എഫ് സ്വാമി’ അറസ്റ്റിൽ.കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊടുങ്ങല്ലൂരിൽ താമസിച്ച് വരികയായിരുന്ന ഇയാൾ, പ്രദേശത്ത് സ്വയം പ്രഖ്യാപിത സിദ്ധനായിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്.ഖനികളിൽ നിന്ന് നേരിട്ട് എത്തിക്കുന്ന സ്വർണ്ണം കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ വ്യാജസിദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മാധവമംഗലം സ്വദേശിയായ ഷാജി എന്ന ‘കെ.ജി.എഫ്’ സ്വാമിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊടുങ്ങല്ലൂരിൽ താമസിച്ച് വരികയായിരുന്ന ഇയാൾ, പ്രദേശത്ത് സ്വയം പ്രഖ്യാപിത സിദ്ധനായിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *