ചാവക്കാട്: ഒരുമനയൂർ മാങ്ങോട്ടുപടിയിൽ 1.275 കിലോ കഞ്ചാവുമായി യുവാവിനെ ചാവക്കാട് പൊലീസ് അറസ്റ്റു ചെയ്തു.ഒറ്റത്തെങ്ങ് കടവിൽ വീട്ടിൽ ജംഷീർ (38)നെയാണ് ചാവക്കാട് പൊലീസ് ഇൻസ്പെക്ടർ പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒറ്റത്തെങ്ങ് ഒരുമനയൂർ ഭാഗങ്ങളിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് വില്പന നടത്തുന്നതിനായി
കേരളത്തിനു പുറത്തു നിന്നും കൊണ്ടുവന്നതാണ് കഞ്ചാവ്. പ്രദേശങ്ങളിൽ അതിശക്തമായ നിരീക്ഷണമാണ് ചാവക്കാട് പോലീസ് നടത്തി വരുന്നത്. ഈ പ്രദേശങ്ങളിൽ വില്പന നടത്തുന്നതിനായി വൻതോതിൽ കഞ്ചാവ്എത്തുന്നുണ്ടെന്നു ചാവക്കാട് സബ് ഇൻസ്പെക്ടർ സെസിൽ കൃസ്ത്യൻ രാജിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന്
പ്രദേശങ്ങളിൽ നടത്തിയ
രഹസ്യാന്വേണത്തിനിടയിലാണ് മാങ്ങോട്ടുപടിയിൽ വെച്ച് ബൈക്കിൽ കഞ്ചാവ് നിറച്ച ബാഗുമായി നിന്നിരുന്ന ജംഷീറിനെ പോലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന
ഒറ്റത്തെങ്ങിലുളള ഫവാസ് ഓടി രക്ഷപ്പെട്ടു. ഫവാസിനെ പിടികൂടുന്നതാണെന്നും ഈ പ്രദേശങ്ങളിൽ തുടർന്നും പോലീസിന്റെ ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കുന്നതാണെന്നും പോലീസ് ഇൻസ്പെക്ടർ പ്രതാപ്
അറിയിച്ചു.എസ്.ഐ സജീവൻ, സിപിഒമാരായ ജയദേവ്, കെഎപി ബറ്റാലിയനിലെ ബെൻസൺ, രഞ്ജിത്ത് എന്നിവരും അന്വേഷണ
സംഘത്തിലുണ്ടായിരുന്നു.
