പുന്നയൂർക്കുളം: ചെറായി നേഴ്സറിക്ക് സമീപം വളവിൽ മീൻ ലോറി മറിഞ്ഞു.
ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി മുനവീർ (35) ന് നിസാരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പൊന്നാനിയിൽ നിന്ന് കൊച്ചിയിലേക്ക് മീനുമായി പോയി ലോഡ് ഇറക്കി തിരിച്ചു വരുന്നതിനിടെയാണ് അപകടം. വെളിയംങ്കോട് നേർച്ച കാരണം ഹൈവേയിലൂടെയുള്ള വാഹനങ്ങളെ വഴിതിരിച്ചുവിട്ടുരിന്നു. പരിചയമില്ലാത്ത വഴിയായതിനാലാണ് അപകടമെന്ന് കരുതുന്നു
