ചേറ്റ്യാട്ടി പറമ്പ് കേളനി റോഡ് നാടിന് സമർപ്പിച്ചു

വടക്കേക്കാട് :ഗ്രാമപഞ്ചായത്ത് പത്താം  വാർഡിലെ കച്ചേരിപ്പടി
ചേറ്റ്യാട്ടി പറമ്പ് കോളനി റോഡിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ അദ്യക്ഷത വഹിച്ചു.
2022 – 23 സാമ്പത്തിക വർഷത്തിലെ
എസ് സി ഫണ്ടിലെ
ജില്ലാ പഞ്ചായത്ത് വിഹിതം പത്ത് ലക്ഷവും ഗ്രാമ പഞ്ചായത്ത് വിഹിതം 50,000 രൂപയും ചേർത്ത് സമഗ്ര വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് 142 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്ത്.കൂടാതെ പുതിയ പോസ്റ്റുകളിൽ സ്ട്രീറ്റ് മെയിൻ സ്ഥാപിക്കലും നടത്തും.വാർഡ് മെമ്പർ ശിജില സതീഷ് സ്വാഗതവും സിഡിഎസ് അംഗം സുമ സുകുമാരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *