ഗുരുവായൂർ:കേന്ദ്ര സർക്കാരിൻ്റെ ഭാരത് റൈസ് ഗുരുവായൂരിൽ വിതരണം നടത്തി. പടിഞ്ഞാറെ നടയിൽ രാവിലെ 10 മണിയോടെയാണ് അരി വിതരണം ആരംഭിച്ചത്.കിലേക്ക് 29 രൂപ നിരക്കിൽ 10 കിലേയുടെ പാക്കറ്റുകളിലാണ് അരി വിതരണം നടത്തുന്നത്. ഒരു കണ്ടയ്നർ ലോറിയിൽ എത്തിച്ച അരി മണിക്കൂറുകൾക്കകം വിറ്റഴിച്ചു. അരി വിതരണമുണ്ടന്നറിഞ്ഞ് രാവിലെ മുതൽ തന്നെ ആളുകൾ പടിഞ്ഞാറെ നടയിലെ മിൽമ ബൂത്തിന് സമീപം തടിച്ചുകൂടിയിരുന്നു.ടോക്കൺ നല്കിയാണ് അരിവാങ്ങാൻ എത്തിയവരെ സംഘാടകർ നിയന്ത്രിച്ചത്.ബി ജെ പി മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അരി വിതരണം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സുഭാഷ് മണ്ണാരത്ത്, ചന്ദ്രൻ, വേലായുധ കുമാർ, മനീഷ്, ദിലീപ് തുടങ്ങിയവർ പങ്കെടുത്തു
വീഡിയോകാണാൻ താഴെ ലിങ്ക് ഓപ്പൺ ചെയ്യു
