ഗുരുവായൂർ: 2025 വർഷത്തെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്കാരം പ്രശസ്ത പഞ്ചവാദ്യം കലാകാരൻ പെരിങ്ങോട് ചന്ദ്രന് സമ്മാനിച്ചു. ഞായറാഴ്ച വൈകിട്ട് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനാണ് പുരസ്കാരം സമർപ്പിച്ചത്.55555 രൂപയും ഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം .
സാംസ്കാരിക സമ്മേളനം കേരള സംഗീത നാടക ചെയർമാൻ
മട്ടന്നൂർ ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രറ്റർ ഒ.ബി.അരുൺകുമാർ പ്രശസ്തിപത്രം വായിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായിരുന്നു. വിശിഷ്ടാതിഥിയായി എൻ.കെ.അക്ബർ എം എൽ എയും മുഖ്യാതിഥിയായി ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസും ചടങ്ങിൽ പങ്കെടുത്തു.
ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ ചടങ്ങിന് സന്നിഹിതനായി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.സമ്മേളനത്തിന് ശേഷം പുരസ്കാര സ്വീകർത്താവായ പെരിങ്ങോട് ചന്ദ്രനും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു
ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പെരിങ്ങോട് ചന്ദ്രന് സമ്മാനിച്ചു
