നക്ഷത്രയുടെ സ്നേഹവീടിന്റെ താക്കോൽ കൈമാറി

പുന്നയൂർക്കുളം:ചമ്മന്നൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കുന്നംകുളം ചിറളയം ബഥനി കോൺവെൻറ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ നക്ഷത്രക്ക് വീടൊരുങ്ങി. ചമ്മന്നൂർ മഹല്ല് കമ്മിറ്റി അംഗം തന്റെ സ്ഥലത്തുനിന്നും സൗജന്യമായി നെൽകിയ സ്ഥലത്ത് ബിസിജിഎച്ച്എസ്  മാനേജ്‌മെന്റും, പിടിഎ കമ്മിറ്റിയും ചേർന്ന് നിർമ്മിച്ചുനൽകിയ സ്നേഹവീടിന്റെ താക്കോൽ സ്കൂൾ ഹെഡ്മിസ്‌ട്രെസ് സ്റ്റാർ ലിറ്റ് ചമ്മന്നൂർ മഹല്ല് മുൻ ജ. സെക്രട്ടറി തളികശ്ശേരി ഹസ്സൻ എന്നിവർ ചേർന്ന് നക്ഷത്രക്ക് നൽകി. പ്രസിഡന്റ്‌ അറക്കൽ അബ്ദുൽഗഫൂർ അധ്യക്ഷനായ ചടങ്ങിൽ  സ്കൂൾ പിടിഎ  പ്രസിഡന്റ്‌ പ്രസാദ് സി പുലിക്കോടൻ സ്വാഗതം പറഞ്ഞു,മഹല്ല് ജന. സെക്രട്ടറി വലിയവളപ്പിൽ ഷഫീക്ക്, വാർഡ്  മെമ്പർ ദേവകി ശ്രീധരൻ എന്നിവർ ആശംസകൾ അറിയിച്ചു.
സിസ്റ്റർ സ്റ്റാർലിറ്റ് അമുഖ പ്രഭാഷണം നിർവഹിച്ചു.മഹല്ല് ട്രഷറർ കോട്ടത്തയിൽ കുഞ്ഞിമൊഹമ്മദ്,വൈസ് പ്രസിഡന്റ്‌ ഐ പി അബ്ദുൾ റസാഖ്., ജോയിന്റ് സെക്രട്ടറി തറയിൽ അലി, ജമാൽ.കെ,റസാക്ക്.പി, മുഹമ്മദുണ്ണി. പിസി, എ .അഷ്‌ക്കർ അയൂബ്. എ,റസാഖ്. സി, ഫൈസൽ. കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മഹല്ല് കമ്മിറ്റിയുടെ ഇടപെടൽ കൊണ്ട് മാത്രമാണ് നക്ഷത്രക്ക് വീട് വെക്കാനുള്ള  സ്ഥലം ലഭിച്ചതെന്നും മഹല്ല് നിവാസികളുടെ സഹായ സഹകരണം കൊണ്ടാണ്  നക്ഷത്രയുടെ വീട് വളരെ വേഗം യാഥാർഥ്യമാക്കുവാൻ കഴിഞ്ഞതെന്നും സിസ്റ്റർ ആമുഖപ്രഭാഷണത്തിൽ പറഞ്ഞു.
പിടിഎ വൈസ് പ്രസിഡന്റ്‌ ഉസ്മാൻ ചിമ്മിനിയിൽ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *