കുന്നത്തൂർ രഞ്ജി ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീവൻ രക്ഷ ബോധവത്കരണ ക്ലാസ് നടത്തി

പുന്നയൂർകുളം:കുന്നത്തൂർ
രഞ്ജി ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുന്നത്തൂർ സ്മരണ സ്നേഹ ഭവനത്തിൽ വെച്ച്  ജീവൻ രക്ഷ ബോധവത്കരണ ക്ലാസ്  നടത്തി. ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വിഷയാവതരണം കൊണ്ടും ശ്രദ്ധേയമായി. ഡോ. അജിത് പ്രഥമ ശുശ്രൂഷയും ജീവൻ രക്ഷ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. രഞ്ജി ചെയർമാൻ ജയൻ കല്ലൂർ അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി സജീവ് കരുമാലിക്കൽ സ്വാഗതവും ആഷിഖ് പെരിമ്പാൾ നന്ദിയും രേഖപ്പെടുത്തി.

കൂടുതൽ ദൃശ്യങ്ങൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *