ഖത്തറിൽ അപകടത്തിൽ മരണപ്പെട്ട വടക്കേക്കാട്  ഞമനേങ്ങാട് സ്വദേശി മുഹമ്മദ് ത്വയ്യിബ്ൻ്റെ ഖബറടക്കം തിങ്കളാഴ്ച

വടക്കേക്കാട്:ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ട വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ ഹംസ റംലത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് ത്വയ്യിബ് (21)ൻ്റെ
ഖബറടക്കം തിങ്കളാഴ്ച രാവിലെ 6 മണിക്ക് ഞമനേക്കാട് ജുമാ മസ്ജിദിൽ വെച്ച് നടക്കും.പുലർച്ചെ മൂന്ന് മണിയോടെ നെടുമ്പാശ്ശേരിയിൽ എത്തുന്ന മൃത്ദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചതിനു ശേഷമാകും കബറടക്കം നടത്തുക.വെള്ളിയാഴ്ച‌ വൈകീട്ട് മാൾ ഓഫ് ഖത്തറിന് സമീപം വെച്ചാണ്
മുഹമ്മദ് ത്വയ്യിബ്,വടക്കാഞ്ചേരി സ്വദേശി ഹംസ ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഹബീൽ (22) എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത്.രണ്ടുപേരും തൽക്ഷണം മരിച്ചു. കൂട്ടുകാരോടൊപ്പം പെരുന്നാൾ ഡ്രസ് വാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം. മുഹമ്മദ് ത്വയ്യിബ് ഖത്തർ മിലിട്ടറി ജീവനക്കാരനാണ്. മുഹമ്മദ് ഹബീൽ ദോഹ യൂണിവേർസിറ്റി വിദ്യാർഥിയാണ്.വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *