തൊഴിയൂർ പള്ളിയുടെ ചരിത്രം പേറിയ ചെകുത്താൻ പുളിക്ക് പുതുജീവൻ

വടക്കേക്കാട്:തൊഴിയൂർ പള്ളിയുടെ ചരിത്രം പേറിയ പുളിമുത്തശ്ശിയെ പുതുജീവൻ നല്കി നിലനിർത്താൻ ശ്രമം തുടങ്ങി.മൂന്ന് നൂറ്റാണ്ടിന്റെ ചരിത്രവും വിശ്വാസവും വേരറ്റുപോകാതിരിക്കാനുള്ള ശ്രമമാണ് സഭ നടത്തുന്നത്.
സഭാ മേലധ്യക്ഷൻ സിറിൽ മാർ ബസേലിയോസിന്റെ പ്രാർഥന യോടെ ഇന്നലെയാണ് മരം നടീൽ തുടങ്ങിയത്. ക്രെയിനുംമണ്ണുമാന്തി യന്ത്രവും എത്തിച്ചാ
ണ് പണി നടത്തുന്നത്.കാറ്റിൽ ഉലയാതിരിക്കാൻ ഏതാനും കൊമ്പുകൾ മുറിച്ചിട്ടുണ്ട്.രോഗബാധ തടയാൻ ഇതിൽ ബോഡോ മിശ്രിതം തേച്ചുപിടിപ്പിച്ച് മൂടിക്കെട്ടി കുമ്മായവും ചാണകപ്പൊടിയും ചേർത്ത് മണ്ണിനെ വളക്കുറുള്ള താക്കിയിട്ടുണ്ട്. വിശ്വാസികളുടെ വികാരം മനസ്സിലാക്കിയാണ് മരം വീണ്ടും നടുന്നതെന്ന് സഭ അധികൃതർ പറഞ്ഞു. ഇതിനായി വന ഗവേഷണ ഉദ്യോഗസ്ഥരിൽ നിന്ന് വിദഗ്ധ ഉപദേശം തേടി. പുളിമരത്തോടൊപ്പം ആൽമരവും പടർന്നതിനാൽ വർധിച്ച അതി ജീവനശേഷി ഉണ്ടാകുമെന്ന സാധ്യതയും മരം നടാൻ പ്രേരണയായെന്ന് ഇതിനു നേതൃത്വം നൽകുന്ന ഫാ.തോമസ് കുര്യൻ,വർഗീസ് വാഴപ്പിള്ളി, ഗീവർമാണി, ബിനോയ് പി.മാത്യു എന്നിവർ പറഞ്ഞു.കഴിഞ്ഞ ജൂലൈ 24ന് രാത്രി 9 മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് തൊഴിയൂർ ഭദ്രാസനത്തിലെ വൻ പുളിമുത്തശ്ശി കടപുഴകി വീണത്. മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സ്ഥാപക പിതാക്കന്മാരായ പരിശുദ്ധ കൂറീലോസ് ബാവാമാരുടെ കാലത്തുള്ള പുളിമരം ചെകുത്താൻ പുളി എന്ന പേരിലാണ് നാട്ടിൽ അറിയപ്പെടുന്നത്.
200 ഏക്കറോളം വരുന്ന  തരിശുഭൂമിയിൽ ദൈവാലയ നിർമ്മിതിക്കു മുൻപേ ധ്യാനത്തിനും പ്രാർത്ഥനക്കുമായി  പരിശുദ്ധ പിതാക്കന്മാർ ഈ പുളിമരത്തണലിനെ ആശ്രയിച്ചിരുന്നുവെന്നാണ്  പഴമെഴി. തൊഴിയൂർ സഭയുടെ ചരിത്രത്തോടൊപ്പം തന്നെ മുന്നൂറോളം വർഷം പഴക്കമുള്ള ഒന്നാണ് ഈ പുളിമരമെന്ന് പറയപ്പെടുന്നു.പിന്നിട്ട നൂറ്റാണ്ടുകളുടെ ഓർമ്മകളും പൈതൃക ശേഷിപ്പുകളുമായി തൊഴിയൂർ പള്ളി അങ്കണത്തിൽ തലയുയർത്തി നിന്നിരുന്ന പുളിമരത്തെ തൊഴിയൂർ ഭദ്രാസന പള്ളി സന്ദർശിക്കുന്ന ഏവരും വളരെ കൗതുകത്തോടെയും അശ്ചര്യത്തോടെയും ചെന്നു കാണുന്നത് പതിവാണ്. ചെകുത്താൻ പുളിയെന്ന പേരിൽ അറിയപ്പെടുന്ന ഈ പുളിമരത്തെ സംബന്ധിക്കുന്ന ഒരുപാട് കഥകളും തൊഴിയൂർ ദേശത്ത് പറഞ്ഞു കേട്ടിരുന്നതും മറ്റൊരു സത്യം.തൊഴിയൂർ പള്ളിയുടെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന കഥകൾക്ക് പിൻബലമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന പുളിമരം ഇനിയും ഏറെ നാൾ പൈതൃക സ്മരണ നിലനിർത്തി പള്ളിയങ്കണത്തിൽ  തലയുയർത്തി നിൽക്കുമെന്ന്  നമുക്ക് പ്രത്യാശിക്കാം

Leave a Reply

Your email address will not be published. Required fields are marked *