ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെ വിവിധ പദ്ധതികളുടെ സമർപ്പണം നാളെ മന്ത്രി വി.എൻ വാസവൻ നിർവഹിക്കും

ഗുരുവായൂർ: ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ
തെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ നാളെ (ജൂലൈ 27) ഭക്തർക്ക് സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി വി.എൻ.വാസവനാണ് ഉദ്ഘാടനം നിർവ്വഹിക്കുക.
തദവസരത്തിൽ നിർമ്മാണം പൂർത്തിയായ 10ആനത്തറികളുടെ സമർപ്പണം,ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നവീകരിച്ച മൈതാന സമർപ്പണം, ക്ഷേത്രത്തിലെ പുതിയ ദീപ വിതാന സംവിധാനത്തിൻ്റെ സമർപ്പണം, എന്നിവയും അദ്ദേഹം നിർവ്വഹിക്കും.
ഉദ്ഘാടന ചടങ്ങിൽ ക്ഷേത്രം തന്ത്രി  പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും.
ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ സ്വാഗതം പറയും.
ഒ.ബി.അരുൺകുമാർ
(ദേവസ്വം അഡ്മിനിസ്ട്രേറ്റർ) റിപ്പോർട്ട് അവതരിപ്പിക്കും.
ചടങ്ങിൽ എൻ.കെ അക്ബർ എം എൽ എ വിശിഷ്ടാതിഥിയായും മുഖ്യാതിഥികളായി
എം.കൃഷ്ണദാസ്
ചെയർമാൻ, ഗുരുവായൂർ നഗരസഭ
എം.ജി.രാജമാണിക്കം ഐ എ എസ്
സെക്രട്ടറി, റവന്യൂ ദേവസ്വം &
കമ്മീഷണർ, ഗുരുവായൂർ ദേവസ്വം എന്നിവർ പങ്കെടുക്കും.
ചടങ്ങിന് ആശംസകൾ നേർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളായ
മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,സി.മനോജ്,
മനോജ് ബി നായർ, ശോഭ ഹരി നാരായണൻ (വാർഡ് കൗൺസിലർ),
കെ.പി.വിനയൻ (മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ)
എന്നിവർ സന്നിഹിതരാകും.

Leave a Reply

Your email address will not be published. Required fields are marked *