വടക്കാഞ്ചേരി:ചേലക്കരയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീപ്പാറ സ്വദേശി അബ്ദുള്‍ സിയാദ-് ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദ് (10) ആണ് മരിച്ചത്. സിയാദിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആസിം സിയാദ് ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. മരണകാരണം വ്യക്തമല്ല.
ചേലക്കരയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
