അണ്ടത്തോട് സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

പുന്നയൂർക്കുളം :പുന്നയൂർക്കുളം വെസ്റ്റ് അണ്ടത്തോട് സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിലെ രണ്ട് കോൺഗ്രസ് പ്രവർത്തകരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.അണ്ടത്തോട് സ്വദേശികളായ മുക്രിയകത്ത് ഫിറോസ് (35) ,പുതുപറമ്പിൽ അലി (33) എന്നിവരെയാണ് വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം കെ രമേഷും സംഘവും അറസ്റ്റ് ചെയ്തത്. അണ്ടത്തോട് മേത്തി വീട്ടിൽ ഹംസത്തിന് ആക്രമിച്ച കേസിൽ ആണ് അറസ്റ്റ്. വടക്കേക്കാട് സ്റ്റേഷനില എസ് സിപിഒ അബ്ദുൽ ജലീലിനെ ആക്രമിച്ച അടക്കം പത്തോളം ക്രിമിനൽ കേസിൽ പ്രതിയാണ് അറസ്റ്റിലായ ഫിറോസ് . രണ്ടു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. പ്രതികളെ പിടികൂടിയ സംഘത്തിൽ എ എസ് ഐ കെ രാജൻ സിപിഒമാരായ പി കെ അനിൽ, കെ കെ അർജുനൻ, പി പ്രതീഷ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *