അഞ്ഞൂർ :മലബാർ സ്വതന്ത്ര സുറിയാനി സഭ സ്ഥാപക പിതാക്കന്മാരായ പരിശുദ്ധ കാട്ടുമങ്ങാട്ട് ബാവമാർ മലബാറിന്റെ മണ്ണിൽ ആദ്യമായി വന്നു താമസിച്ചു പണികഴിക്കപ്പെട്ട പ്രാർത്ഥനാലയവും തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവകയുടെ കീഴിൽ സ്ഥാപിതമായ അഞ്ഞൂർ അങ്ങാടി മാർ ബഹനാം ചാപ്പലിന്റെ പ്രധാന പെരുന്നാളും ദേവാലയ പ്രവേശന പെരുന്നാളും ഭക്തിയാദരപൂർവ്വം ആഘോഷിച്ചു. സന്ധ്യാ പ്രാർത്ഥനയും ആശിർവാദവും ധൂപ പ്രാർത്ഥനയും കൈമുത്തും നേർച്ചയും വി. കുർബാനയും,അങ്ങാടി ചുറ്റി പ്രദക്ഷിണവും തുടർന്ന് നേർച്ച വിതരണവും നടന്നു.പെരുന്നാൾ ശുശ്രുഷകൾക്ക് അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് മെത്രാപോലിത്ത മുഖ്യ കാർമികത്വം വഹിച്ചു, സഭ വൈദീകർ സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. തോമസ് കുരിയൻ , ഇടവക സെക്രട്ടറി വിവേക് വടക്കൻ, ട്രെഷറർ
ബിനീഷ് ചെമ്മണൂർ, കമ്മിറ്റി, കൗൺസിൽ അംഗങ്ങൾ പെരുന്നാളിന് നേതൃത്വംനൽകി
