ഗുരുവായൂർ: ഗുരുവായൂരിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ റെയ്‌ഡിൽ ബേക്കറികളിൽ നിന്ന് കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങൾ പിടിച്ചെടുത്തു.
കിഴക്കേ നടയിലെ ലക്ഷ്മി സ്വീറ്റ്സ്, ബോണി സ്വീറ്റ്സ്, കേരള സ്വീറ്റ്സ്,
പ്രഭു സ്വീറ്റ്സ്, കൃഷ്ണേന്ദു സീറ്റ്സ്, ശ്രീക്ഷ്ണ ഫുഡ് പ്രോഡക്ട്സ്, നെക്ടർ ഫുഡ് പ്രോഡക്ട്സ് എന്നീ സ്ഥാപനങ്ങളിൽ
നടത്തിയ പരിശോധനയിലാണ് കാലവധി കഴിഞ്ഞതും
കലാവധി എഴുതാത്തതുമായ
പൊരി, മുറുക്ക്, ചിപ്സ് തുടങ്ങി ഇരുനൂറോളം പാക്കറ്റുകൾ പിടിച്ചെടുത്തത്.പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ
എ.നിസാർ, കെ.എസ്.നിയാസ്, സുജിത് കുമാർ, കെ.ബി.സുബിൻ, എം.ഡി.റിജേഷ്
എന്നിവരാണ് ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പങ്കെടുത്തത്.
കാലാവധി രേഖപ്പെടുത്താത്തതും,
കാലപ്പഴക്കം ചെന്നതുമായ യാതൊരു സാധനവും കച്ചവടത്തിനായോ അല്ലാതെയോ കടകളിൽ സൂക്ഷിക്കരുതെന്ന് ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷ്മണൻ അറിയിച്ചു.
