പെരുമ്പിലാവിൽ 35 കിലോ കഞ്ചാവുമായി പിടിയിലായവർ മൊത്ത കച്ചവടക്കാർ;കഞ്ചാവ് മേഖലയിൽ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനായി എത്തിച്ചത്

കുന്നംകുളം:പെരുമ്പിലാവിൽ 35 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.
പെരുമ്പിലാവിൽ നിന്നും ഇന്ന് പുലർച്ചെ പിടിച്ചെടുത്ത 35 കിലോ കഞ്ചാവ് മേഖലയിൽ ചെറുകിട കച്ചവടക്കാർ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യാനായി എത്തിച്ചത്. കുന്നംകുളം സ്വദേശി സനൽ,ചങ്ങരംകുളം സ്വദേശി മുബാഷിർ എന്നിവരെയാണ് കുന്നംകുളം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് സാഹസികമായി രാവിലെ പിടികൂടിയത്.ബാംഗ്ലൂരിൽ നിന്നും വലിയ രീതിയിൽ കഞ്ചാവ് ഇവിടെയെത്തിച്ച് ചെറുകിട വിതരണമാണ് ഇവർ നടത്തിയിരുന്നത്.കുറച്ചുദിവസമായി സ്ക്വാഡിന്റെ കൃത്യമായ സ്കെച്ച് ഇവർക്കൊപ്പം ഉണ്ടായിരുന്നു.ഇതിനെ തുടർന്നായിരുന്നു ഇന്നത്തെ പിടികൂടൽ.ലഹരി വിരുദ്ധ സ്ക്വാഡ് എസ് ഐ കുന്നംകുളം ആനായ്ക്കൽ സ്വദേശി പി രാകേഷിന്റെ കാറിലാണ് പോലീസ് സഞ്ചരിച്ചിരുന്നത്.മുന്നിൽ കയറ്റി നിർത്തിയ ഇദ്ദേഹത്തിൻ്റെ കാർ ഇടിച്ചിട്ടാണ് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്.പിടികൂടിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *