വടക്കേക്കാട്  ഭിന്നശേഷി കലാമേള

വടക്കേക്കാട്: ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലാമേള”നീഹാരം’25″വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. പഞ്ചായത്ത്‌  പ്രസിഡന്റ്‌ ജിൽസി ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ്
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നാഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ
വിശിഷ്ടാതിഥിയായി പങ്കെടുത്തു.ഐ സി ഡി എസ് സൂപ്പർവൈസർ പ്രത്യുഷ
സ്വാഗതം പറഞ്ഞ ചടങ്ങിൽസ്ഥിരം സമിതി അധ്യക്ഷൻ മാരായ. ശ്രീധരൻ മാക്കലിക്കൽ, രുഗ്മ്യ സുധീർ,
റഷീദ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അശോകൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ കുഞ്ഞിമുഹമ്മദ് തെക്കുമുറി, ബിജു പള്ളിക്കര എന്നിവർ പങ്കെടുത്തു.ചടങ്ങിൽ വാർഡ്‌ മെമ്പർമാർ, അംഗൻവാടി ടീച്ചർമാർ, വർക്കർ, ആശ വർക്കർ  സന്നിഹിതരായിരുന്നു.
ഷാജഹാൻ നന്ദി പറഞ്ഞു. ഭിന്നശേഷി കലാപരിപാടികൾ,
ചിത്രരജന, ഭിന്നശേഷി ഗ്രാമസഭ എന്നിവയുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *