തീരദേശത്തിനു സുഖന്ധം പരത്തി രാമച്ച പാടങ്ങളിൽ വിളവെടുപ്പ് തുടങ്ങി

പുന്നയൂർക്കുളം: തീരദേശത്തിനു സുഖന്ധം പരത്തി രാമച്ച പാടങ്ങളിൽ  വിളവെടുപ്പ് തുടങ്ങി.വില വർദ്ധിച്ചതോടെ ഏറെ ആഹ്ളാദത്തോടെയാണ് മേഖലയിലെ കർഷകർ വിളവെടുപ്പ് നടത്തുന്നത്.തീരദേശ മേഖലയിലെ കാപ്പിരിക്കാട് മുതൽ എടക്കഴിയൂർ വരെയുള്ള ഭാഗങ്ങളിലാണ് രാമച്ചം കൃഷി ചെയ്യുന്നത്.രാമച്ചം വിപണനത്തിന് സർക്കാർ തലത്തിൽ സംവിധാനമില്ലാത്തതിനാൽ കർഷകർക്ക് ന്യായമായ വില ലഭിക്കുന്നില്ല. ഇടത്തട്ടുകാരാണ് ലാഭം കൊയ്യുന്നത്.തീരദേശത്തിൻ്റെ പഞ്ചാര മണലിൽ കൃഷി ചെയ്യുന്ന രാമച്ചത്തിന് പുറം നാടുകളിൽ നല്ല മാർക്കറ്റാണുള്ളത്. ആയൂർവേദ ഉൽപ്പന്നങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ, സോപ്പ്, ചെരുപ്പുകൾ,വിശറി, കിടക്ക,തലയണ, മുതലായവ നിർമ്മിക്കുന്നതിന് ഏറെ സുഗന്ധമുള്ള രാമച്ചം ഉപയോഗിച്ചു വരുന്നുണ്ട്. കൃഷി ഇടത്തിൽ നിന്ന് തന്നെ 50 കിലോ വരുന്ന കെട്ടുകളാക്കി കയറ്റി അയക്കുകയാണ് ചെയ്യുന്നത്.
പല കർഷകരും പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷി ഇറക്കുന്നത്.  കൃഷിയുടെ ഗുണഫലങ്ങൾ മനസ്സിലാക്കി സർക്കാർ ഈ കൃഷിയെ ഭൗമ സൂചീ കയിൽ ഉൾപ്പെടുത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.രാമച്ചകൃഷിയെ നേരിട്ട് മനസ്സിലാക്കാൻ മാസങ്ങൾക്ക് മുമ്പ് കൃഷിമന്ത്രി, എം എൽ,എ, കേരള കാർഷിക സർവകലാശാല ഉദ്യോഗസ്ഥർ പെരിയമ്പലം തീരമേഖലയിലെ രാമച്ച പാടങ്ങൾ സന്ദർശിച്ച് പഠനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *