കുന്നംകുളം:കേരളത്തിലെ വികസനങ്ങളെല്ലാം നടക്കുന്നത് കേന്ദ്ര പദ്ധതികളിലൂടെയാണ്.
ഇത് കൂടുതൽ വേഗത്തിലാക്കാൻ ബി ജെ പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി അനൂപ് ആൻ്റണി.
എൻ ഡി എ തൃശൂർ നോർത്ത് ജില്ല സ്ഥാനാർത്ഥി സംഗമം
കുന്നംകുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനൂപ് ആൻ്റണി. മറ്റ് സംസ്ഥാനങ്ങളെല്ലാം മാറികൊണ്ടിരിക്കുന്നു. മാറാത്തത് മാറാൻ കേരളവും തയ്യാറായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ
ബിജെപി നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ജില്ല ജന.സെക്രട്ടറി മാരായ കെ.ആർ അനീഷ്, വിപിൻ കൂടിയേടത്ത്, കെ.എസ് രാജേഷ്, ജില്ല ട്രഷറർ ഗിരീഷ് മാസ്റ്റർ,മണ്ഡലം പ്രസിഡൻ്റുമാരായ പി.ജെ ജി ജെബിൻ,അനിൽ മഞ്ചറമ്പത്ത്,വർഷ മണികണ്ഠൻ,എംഎ രാജു, രഞ്ജിത്ത് മിണാലൂർ, ജിത്തു തയ്യൂർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിൻ്റെ വികസനംവേഗത്തിലാക്കാൻ ബിജെപി അധികാരത്തിൽ എത്തണം;അനൂപ് ആൻ്റണി
