ചാവക്കാട്:ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം “മിഴിവ്” ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ തുടങ്ങി.റിട്ടയേർഡ് ഡി ജി പി.ഡോ. ജേക്കബ് തോമസ് ഐപിഎസ് കലോത്സവം ഉദ്ഘാടനം ചെയ്തു.കലാമണ്ഡലം ഹൈമാവതി ദീപപ്രജ്വോലനം നടത്തി.ബിവിഎൻ ജില്ലാ പ്രസിഡന്റ്കെ.എസ്.ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷതനായി..ബിവിഎൻ സംസ്ഥാന ഉപാധ്യക്ഷൻഎം.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി.സ്വാഗത സംഘം ചെയർമാൻ പി.എസ് പ്രേമാനന്ദൻ, വി.ജി.ശിവദാസ്, ഡോ. പി.വി മധുസുദനൻ, ടി.ശിവദാസ്, വി.ജയരാജ്, അൻമോൻ മോത്തി, ഷാജി വരവൂർ, എന്നിവർ പങ്കെടുത്തു.ജനറൽ കൺവീനർ പ്രിയ മധു സ്വാഗതവും എം ബിജേഷ് നന്ദിയും പറഞ്ഞു .26 വിദ്യാലയങ്ങളിൽ നിന്നായി 1300 വിദ്യാർത്ഥികൾ 116 മത്സര ഇനങ്ങളിലായി മത്സരിക്കും.എൽപി,യുപി,എച്ച് എസ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കലോത്സവം ഇന്ന് സമാപിക്കും
Related Posts
കുന്നംകുളം അന്നംകുളങ്ങര പൂരത്തിനിടെ ആന അനുസരണക്കേട് കാട്ടി; പീച്ചിയിൽ ശിവൻ എന്ന കൊമ്പനാണ് അനുസരണക്കേട് കാട്ടിയത്
- admin
- February 5, 2026
- 0
കുന്നംകുളം: അന്നംകുളങ്ങര പൂരത്തിനിടെ ആന അനുസരണക്കേട് കാട്ടി. പീച്ചിയിൽ ശിവൻ എന്ന കൊമ്പനാണ് അനുസരണക്കേട് കാട്ടിയത്. കൂട്ടിയെഴുന്നള്ളിപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. ആനയിടഞ്ഞതറിഞ്ഞ് ആളുകൾ ചിതറിയോടി.ഉടൻ തന്നെ എലിഫെൻ്റ് സ്ക്വാഡും പാപ്പാന്മാരും ചേർന്ന് ആനയെ […]
അന്തരിച്ചു
- admin
- April 26, 2026
- 0
പുന്നയൂർകുളം:ആൽത്തറ നാലപ്പാട്ട് റോഡ് പരേതനായ കല്ലൂർ കുട്ടൻ ആശാരിയുടെ മകൻ രാമകൃഷ്ണൻ (42) അന്തരിച്ചു.സംസ്ക്കാരം നടത്തി.
കടപ്പുറം ഐസൊലേഷൻ വാർഡ് ഉദ്ഘാടനം 6 ന്
- Ramesh Chembil
- February 4, 2024
- 0
ഗുരുവായൂർ: മണ്ഡലത്തിലെ കടപ്പുറം ഐസൊലേഷൻ വാർഡ് ഫെബ്രുവരി 6ന് ഉച്ചതിരിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് എൻ കെ അക്ബർ എം എൽ എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. […]
