പുന്നയൂർക്കുളം:എൻഡിഎ തൃശ്ശൂർ പാർലമെന്റ് മണ്ഡലം
സ്ഥാനാർഥി സുരേഷ് ഗോപി പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി. തൃപ്പറ്റ്, പുന്നൂക്കാവ് ശാന്തി നഴ്സിംഗ് ഹോം, വടക്കേക്കാട് ബി എം എസ് ഓഫീസ് എന്നിവിടങ്ങളിലായിരുന്നു പര്യടനം.തൃപ്പറ്റ് സെൻ്ററിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി. ശാന്തി നഴ്സിംഗ് ഹോമിൽ
എത്തിയ അദ്ദേഹം രോഗികളെയും ഡോക്ടർമാരെയും ജീവനക്കാരെയും കണ്ട് സൗഹൃദം പങ്കുവച്ചു.ബിജെപി നേതാക്കളായ ജസ്റ്റിൻ ജേക്കബ്,
ദയാനന്ദൻ മാമ്പുള്ളി,രാജൻ തറയിൽ, വാസുദേവൻ മാസ്റ്റർ, സുഭാഷ് മണ്ണാരത്ത്,
ഷാജി തൃപ്പറ്റ്, ടികെ ലക്ഷമണൻ,കെസി രാജു, കിരൺബാലചന്ദ്രൻ,ഗോകുൽ അശോകൻ,ശാന്തി സതീശൻ, എം.ജി സുരേഷ്
എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു
