തൃശൂർ:ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ രാജി ആവിശ്യപ്പെട്ട്
തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് ബിജെപി നോർത്ത് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. നോർത്ത് ജില്ല കമ്മറ്റി പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ അടക്കമുളള പ്രവർത്തകർ ജപപീരങ്കി ഏറ്റുവാങ്ങി. അത്താണിയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം തൃശ്ശൂർ മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. തുടർന്ന് നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ നിവേദിത സുബ്രഹ്മണ്യൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വീണ ജോർജ് രാജിവെക്കണമെന്നാണ് ബിജെപി മുന്നോട്ടു വെക്കുന്ന ആവിശ്യമെന്ന് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.വീണ ജോർജ് രാജിവെക്കുന്നതുവരെ ബിജെപിയുടെ അതിശക്തമായ പ്രതിഷേധം കേരളത്തിലുണ്ടാകുമെന്നും വേണ്ടി വന്നാൽ വീണാ ജേർജിനെ കേരളത്തിൻ്റെ തെരുവീഥികളിൽ നടക്കാനും ഇരിക്കാനും കാറിൽ സഞ്ചരിക്കാനുംഅനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തുടർന്ന് ബാരിക്കേഡ് അവഗണിച്ച് മുന്നേറാൻ ശ്രമിച്ച വനിതകളടക്കമുള്ള പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രതിഷേധസമരത്തിന് ജില്ല ജനറൽ സെക്രട്ടറിമാരായ
ബിപിൻ കൂടിയത്ത്, കെ.എസ് രാജേഷ്,ട്രഷറർ ഗിരീഷ് മാഷ്,
വൈസ് പ്രസിഡൻ്റുമാരായ എം വി ഉല്ലാസ്, രാജ്‌കുമാർ, സെക്രട്ടറിമാരായ വി.സി ഷാജി,വിനയകുമാർ,
നിത്യ സാഗർ തുടങ്ങിയ നേതൃത്വം നല്കി. വനിതകളടക്കം അഞ്ഞൂറോളം പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു
മന്ത്രി വീണാ ജോർജ് രാജിവെക്കുക… തൃശൂരിൽ ശക്തമായ പ്രതിഷേധം; ജലപീരങ്കി ഏറ്റുവാങ്ങി അഡ്വ. നിവേദിത അടക്കമുളള പ്രവർത്തകർ
