ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ എട്ടാം ദിനമായ ഇന്ന് ഭക്തിയുടെ നിറവിൽ ഉത്സവബലി നടന്നു.ക്ഷേത്രോത്സവത്തിൻ്റെ അതി പ്രധാന ചടങ്ങുകൾ നടക്കുന്ന പള്ളിവേട്ട (ഫെബ്രുവരി 29 ),ആറാട്ട് (മാർച്ച് 1) ദിനങ്ങളിൽ പ്രസാദ ഊട്ടിനുള്ള വരിനിൽപ്പ് ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിപ്പിക്കും.ഭഗവാൻ്റെ ഗ്രാമ പ്രദക്ഷിണത്തിനുള്ള എഴുന്നള്ളിപ്പ്,പറ വെപ്പ് തുടങ്ങിയ ആചാരപ്രധാനമായ ചടങ്ങുകൾ സമയബന്ധിതമായും സുരക്ഷിതമായും നടത്തുന്നതിനാണ് ഈ ക്രമീകരണം.തെക്കേ നട പന്തലിൽ പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് തുടങ്ങും.പ്രസാദ ഊട്ടിനായുള്ള വരിനിൽപ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് നിർത്തും.ഭഗവദ് ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും അഭ്യർത്ഥിച്ചു
Related Posts
ഞമനേങ്ങാട് ബോധിധർമ അക്കാദമിയിൽ കളരിപ്പയറ്റ്,കരാത്തെ ക്ലാസുകളുടെ ഉദ്ഘാടനം
- Ramesh Chembil
- April 30, 2024
- 0
വടക്കേക്കാട്:ഞമനേങ്ങാട് ബോധിധർമ അക്കാദമിയിൽ തൃശൂർ ജില്ലസ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരത്തോടെ നടക്കുന്ന മധ്യവേനൽ അവധി കളരിപ്പയറ്റ്,കരാത്തെ ക്ലാസുകളുടെ ഉദ്ഘാടനം മെയ് 1ന് ബുധനാഴ്ച രാവിലെ ഒമ്പതിന് വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെനിർവഹിക്കും.വാർഡംഗം […]
ബോട്ടിന്റെ എഞ്ചിന് നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ രക്ഷിച്ചു
- Ramesh Chembil
- March 19, 2024
- 0
കൊടുങ്ങല്ലൂർ:കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മൂന്ന് ദിവസം മുന്‍പ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയി ബോട്ടിന്റെ എഞ്ചിന് നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ […]
അഞ്ഞൂർ റോഡിൽ കുളത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി
- Ramesh Chembil
- August 4, 2025
- 0
വടക്കേക്കാട്:അഞ്ഞൂർ റോഡിൽ കുളത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി.ഏകദേശം 37 വയസ്സ് തോന്നിക്കുന്ന യുവാവിൻ്റെ താണ് മൃത് ദേഹം. കുളത്തിൽ കമിഴ്ന്ന് കിടക്കുന്ന തരത്തിലാണ് മുത്ദേഹം കിടക്കുന്നത്.സമീപവാസിയായ ബോസ് എന്ന ആളെ കുറച്ചുദിവസമായി കാണാതായിട്ട്. ഇതേ തുടർന്ന് […]
