പുന്നയൂർകുളം ചമ്മന്നൂരിൽ റോഡിൽ രക്തം:പരിഭ്രാന്തരായി പ്രദേശവാസികൾ

പുന്നയൂർകുളം:ചമ്മന്നൂർ വടക്കേകുന്ന് റോഡിൽ രക്തം കണ്ടത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. ചമ്മന്നൂർ വടക്കേകുന്ന് റോഡിലാണ് വൻ തോതിൽ രക്തം പരന്ന് കിടക്കുന്നത് കണ്ടത്. ഇന്ന് രാവിലെയാണ് നടക്കാനിറങ്ങിയവർ രക്തം കണ്ടത്.വിവരമറിയിച്ചതിനെ തുടർന്ന് വടക്കേക്കാട് എസ് എച്ച് ഒ.ആർ ബിനുവിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.രക്തത്തിൻ്റെ സാമ്പിൾ പരിശോധനക്കായി കൊണ്ടു പോയി.മനുഷ്യരക്തമാണോ എന്ന് പരിശോധിക്കാനാണ് സാമ്പിൾ എടുത്ത് പരിശോധിക്കാൻ കൊണ്ടുപോയിട്ടുള്ളത്.
രാത്രിയിൽ അസാധാരണമായുള്ള ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു

കൂടുതൽ വീഡിയോ ദൃശ്യം കാണാം

Leave a Reply

Your email address will not be published. Required fields are marked *