പുന്നയൂരിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് നശിപ്പിച്ചു

പുന്നയൂർക്കുളം:പുന്നയൂർ പഞ്ചായത്ത്‌ നാലാം വാർഡ് ബി ജെ പി യുടെ തെരഞ്ഞെടുപ്പ് ഓഫീസ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി.നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നതിന് വേണ്ടി രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധർ ഇത്തരത്തിലുള്ള പ്രവർത്തനത്തിന് മുന്നിട്ട് ഇറങ്ങിയിട്ടുള്ളത്. സ്ഥാനാർഥികളുടെ കൊടി തോരണങ്ങളും പോസ്റ്റാറുകളും നിശബ്ദ പ്രചരണ ദിവസം  വിതരണം ചെയ്യുവാനുള്ള നോട്ടീസുകളും സ്ലിപ്പുകളും നശിപ്പിച്ചിട്ടുണ്ട്. ബി ജെ പി പുന്നയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് പോലീസിൽ പരാതി നൽകി

Leave a Reply

Your email address will not be published. Required fields are marked *