ഗർഭിണിയായ പ്ലസ് ടു വിദ്യാർത്ഥി  ചികിത്സയിലിരിക്കെ മരിച്ചു

ആലപ്പുഴ:വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്ലസ് ടു വിദ്യാർഥിനി മരിച്ചു. വിദ്യാർഥിനിയുടെതെന്ന് കരുതുന്ന കത്ത് പൊലീസ് കണ്ടെത്തി.പനി ബാധിച്ച് മരിച്ച വിദ്യാർഥിനി 5 മാസം ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.കുട്ടിയുടെ ബാഗിൽനിന്നാണ് കുറിപ്പ് കണ്ടെത്തിയത്. മാതാപിതാക്കളോടുള്ള ക്ഷമാപണത്തിന്റെ സ്വഭാവം കത്തിലുണ്ടെന്നാണു സൂചന. കത്തിൽ മറ്റാരുടെയും പേരും പരാമർശിക്കുന്നില്ല.വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.മരിച്ച പതിനേഴുകാരി സഹപാഠിയുമായി അടുപ്പത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.സഹപാഠിയായ വിദ്യാർഥിയിൽനിന്ന് വിവരങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *