വിദ്യാർഥികൾക്കായി പഠനയാത്രസംഘടിപ്പിച്ചു

ചാവക്കാട്:പൊതു വിദ്യാഭ്യസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിൻ്റെ ഭാഗമായി ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു.കോഴിക്കോട് റീജ്യണൽ സയൻസ്  സെന്റർ & പ്ലാനറ്റോറിയം,പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം, മിഠായിത്തെ രുവ്,കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്.ചാവക്കാട് വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ എം.വി. പ്രഷോബിൻ്റെ നേതൃത്വത്തിൽ അധ്യാപകരായ   എ.ജി അനിലൻ, റ്റി.എസ്. ശ്രീർ വിജയ,എ.ആർ. സിജി,പി.കെ. നഷിമ,വടക്കാഞ്ചേരി, കുന്ദംകുളം,ചാവക്കാട്,മുല്ലശ്ശേരി, വലപ്പാട് എന്നീ അഞ്ച് ഉപജില്ലകളിലെ യു .എസ് .എസ്. സ്കോളർഷിപ്പ് നേടിയ മിടുക്കരായ വിദ്യാർത്ഥികൾ
ഉൾപ്പെടെ നാൽപ്പതോളം പേരാണ് പഠന യാത്രയിൽ പങ്കെടുത്തത്.യു.എസ്.എസ്. പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികളാണ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിൻ്റെ ഭാഗമാകുന്നത്.
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളെ,
അടിസ്ഥാന ശാസ്ത്രം, സാങ്കേതിക വിദ്യ,പരിസ്ഥിതി ശാസ്ത്രം,ഗണിതശാസ്ത്രം,കല- സാഹിത്യം സംസ്ക്കാരം,ഭാഷ – ആശയവിനിമയ ശേഷി സാമൂഹിക ശാസ്ത്രം,ജീവിത നൈപുണി വികാസം,എന്നീ മേഖലകളാക്കി തിരിച്ചു കൊണ്ടാണ് പഠനക്ലാസ്സുകൾ അടക്കമുള്ളവ സംഘടിപ്പിക്കുന്നത്.
ഫീൽഡ് ട്രിപ്പുകൾ, വിവിധ വിഷയങ്ങളിലുള്ള പ്രൊജക്ട് സമർപ്പണം, എന്നിവയും പഠനപ്രവർത്തനങ്ങളുടെ ഭാഗമാണ്. ഓരോ മേഖലയിലും കോളേജ് പ്രൊഫസർമാർ, ശാസ്ത്രജ്ഞർ തുടങ്ങി വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകൾക്കൊപ്പം അനുബന്ധ പ്രവർത്തനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ചകൾ കേന്ദ്രീകരിച്ച് നടത്തുന്ന പഠനക്ലാസ്സുകൾ കുട്ടികൾക്ക് മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *