തിരൂർ പറവണ്ണ പുത്തങ്ങാടിയിൽ കൂറ്റൻ നീലതിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു

തിരൂർ: പറവണ്ണ പുത്തങ്ങാടിയിൽ കൂറ്റൻ നീലതിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു.25 അടിയോളം നീളമുള്ള തിമിംഗലത്തിന്റെ ജഡത്തിന് ഒരു മാസത്തിലേറെ പഴക്കമുള്ളതായി പറയുന്നു. പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് ജഡം ആദ്യം കണ്ടത്.മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് വെട്ടം പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കപ്പൽ തട്ടിയോ അസുഖം ബാധിച്ചോ ആകാം തിമിംഗലം ചത്തിട്ടുണ്ടാവുകയെന്നാണ് നിഗമനം. സമീപപ്രദേശത്തെ നിരവധി പേരാണ് കരക്കടിഞ്ഞ നീലതിമിംഗലത്തെ കാണാനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *