ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ വാർഷീകാഘോഷം നാളെ

ചാവക്കാട്: എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ 137-ാം വാർഷികം,യാത്രയയപ്പ്,നേഴ്സറി കലോത്സവം,അവാർഡ് ദാനം, കലാസന്ധ്യ എന്നിവ ജനുവരി 10 ന് രാവിലെ 9.30 മുതൽ ആരംഭിക്കും.ചടങ്ങിൽ സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരായ ലൗലി.ജെ, ലത.കെ,സി.എൽ മാത്യു എന്നിവർക്കുള്ള യാത്രയയപ്പും  നടക്കും.മൂന്നു മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം എൻ കെ അക്ബർ എം എൽ എ  ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ഷൈബി വത്സൻ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഫോട്ടോ അനാച്ഛദനം ചെയ്യും. കവി രാധാകൃഷ്ണൻ കാക്കശ്ശേരി മുഖ്യാതിഥി ആയിരിക്കും. പി.വി റഫീഖ്, പ്രസന്ന രണദിവെ, കെ. വി. സത്താർ,എം. ബി പ്രമീള,വി. വി.വിമൽ,സി. എച്ച്. റഷീദ്,സാദിഖ്‌.സി.എച്ച്,പി. വി. മധുസൂദനൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിദ്യാർഥികൾക്കുള്ള സമ്മാനദാനവും വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് മാനേജർ എം. യു ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ എം.ഡി ഷീബ,ഹെഡ്മിസ്ട്രസ് എം സന്ധ്യ,ജനറൽ കൺവീനർ എ.എം ഗ്രീഷ്മ ദേവി എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *