വടക്കാഞ്ചേരി :മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലിയുമായി ഉത്രാളിക്കാവ് പൂരംഉപാസന അന്നദാന സമിതി സർവ്വ മത പ്രാർത്ഥന സംഘടിപ്പിച്ചു.വടക്കാഞ്ചേരി പള്ളി വികാരി ഫാ.വർഗീസ് തരകൻ ,സഹ വികാരി ഫാ. ആൽവിൻ അക്കര പട്ടിയേൽ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
വ്യാസഗിരി വ്യാസ തപോവനം മഠാധിപതി പ്രഫ. സാധു പത്മനാഭൻ മുഖ്യപ്രഭാഷണംചെയ്തു. വെടിക്കെട്ട് നിരോധിക്കുകയല്ല വേണ്ടത് മറിച്ച് കൂടുതൽ ശ്രദ്ധ ഭരണാധികാരികൾ പുലർത്തുകയാണ് ചെയ്യേണ്ടതെന്ന് പ്രൊഫസർ സാധു പത്മനാഭൻ അഭിപ്രായപ്പെട്ടു.ചടങ്ങിൽ ഉപാസന അന്നദാന സമിതി പ്രസിഡണ്ട് മനോജ് കടമ്പാട്ട് അധ്യക്ഷനായി.ഉസ്താദ് ഹംസ അൻവരി, മത സൗഹാർദ്ധ സന്ദേശ പ്രസംഗം നടത്തി
മാനവ സംസ്കൃതി ജില്ലാ ചെയർമാൻ അഡ്വ.ടി.എസ് മായാദാസ്,നഗരസഭ കൗൺസിലർ കെ. കൃഷ്ണനുണ്ണി ,വടക്കാഞ്ചേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേൽശാന്തി ദുർഗ്ഗാദാസ് പുളിയത്ത്,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അജിത് കുമാർ മല്ലയ്യ എന്നിവർ പ്രസംഗിച്ചു. എൻ.ടി.ബേബി,ജോയി ചിറ്റിലപ്പിള്ളി,ജോയ് തൈക്കാടൻ ,രാധാകൃഷ്ണൻ കൊരവൻകുഴി,വറീത് ചിറ്റിലപ്പിള്ളി,കെ .കെ . പ്രകാശൻ വൈദ്യർ . ജോബി കാട്ടിലങ്ങാടി .ബിജു ചിറ്റിലപ്പിള്ളി., സന്തോഷ് ,സുമിത്ര ചൂൽപുറത്ത്, സി.കെ. സുശ്രീബ് കുമാർ എന്നിവർ പങ്കെടുത്തു
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലിയുമായി സർവ്വ മത പ്രാർത്ഥന സംഘടിപ്പിച്ചു
