സഹോദയ കിഡ്സ് ഫെസ്റ്റ്  ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ജനു. 8 ന് നടക്കും

പുന്നയൂർക്കുളം: കുരുന്നുകളുടെ കലാവിരുന്ന് അരങ്ങേറുന്ന തൃശൂർ ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂൾ സജ്ജമായി. വ്യാഴാഴ്ച രാവിലെ 9.30 ന്
നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡി4 ഡാൻസ് വിന്നർ ചെയ്തിക്ക് ഗുരുവായൂർ സംബന്ധിക്കും. സഹോദയ പ്രസിഡന്റും മുഖ്യ രക്ഷാധികാരിയുമായ ഡോ. ദിനേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി, പ്രിൻസിപ്പാൾ ഗഫൂർ നാലകത്ത്, പി ടി എ ഭാരവാഹികൾ,അമൽ മാനേജ്മെന്റ് മെമ്പർമാർ, ട്രസ്‌റ്റികൾ എന്നിവർ പങ്കെടുക്കും.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 55 സ്കൂളുകളിൽ നിന്നായി 2500-ൽ പരം കലാപ്രതിഭകൾ രണ്ട് വിഭാഗങ്ങളിലായി പങ്കെടുക്കും.
ഇതിനായി 22 വേദികളും 60 അത്യാധുനിക ഗ്രീൻ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നല്കും. ജനപങ്കാളിത്തത്തോടെ നടത്തുന്ന മേള വിജയമാക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ
സഹോദയ പ്രസിഡന്റ് ഡോ. ദിനേഷ് ബാബു, അമൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ ഗഫൂർ നാലകത്ത്, മാനേജ്‌മെന്റ് ചെയർമാൻ അലി പഷ്ണത്തയിൽ, മീഡിയ കൺവീനർ ഹുസൈൻ ചെറുവത്തൂർ എന്നിവർ  അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *