ഗുരുവായൂർ:വേനൽ ചൂടിൽ ഒരിറ്റ് വെള്ളം തേടി അലയുന്ന പക്ഷി ജാലങ്ങൾക്ക് കുടിവെള്ളം നൽകാൻ ഗുരുവായൂർ ദേവസ്വം. ഗുരുവായൂർ ക്ഷേത്രത്തിലും നടപ്പുരകളിലും കീഴേടം ക്ഷേത്രങ്ങളിലും പുന്നത്തൂർ ആനക്കോട്ടയിലും ദേവസ്വം ക്വാർട്ടേഴ്സുകളിലുമാണ് പക്ഷികൾക്കും മറ്റു ജീവികൾക്കുമായി ദാഹജലം ഒരുക്കുന്നത്. മൺപാത്രത്തിലാകും വെള്ളം. ഇതിനാവശ്യമായ ആയിരത്തൊന്ന് മൺപാത്രങ്ങൾ ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു. ആലുവ സ്വദേശി ശ്രീമദ് നാരായണൻ്റെ സമർപ്പണമാണ് ഈ മൺപാത്രങ്ങൾ. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ മൺപാത്രങ്ങൾ ഏറ്റുവാങ്ങി. ദേവസ്വംഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ.ഗോപിനാഥൻ, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, ഹെൽത്ത് സൂപ്പർവൈസർ ഡോ.എം.എൻ.രാജീവ്, മറ്റു ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
പറവകൾക്ക് കുടിനീരു നല്കാൻ ഗുരുവായൂർ ദേവസ്വം
