തൃശൂർ:സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന് നടക്കും അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല.എന്നാല്‍ ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ഇത് കാണാന്‍ നാസ വഴിയൊരുക്കുന്നു. ഇന്ത്യന്‍ സമയം രാത്രി 9.13 മുതല്‍ പുലര്‍ച്ചെ 2.22വരെയായിരിക്കും സമ്പൂര്‍ണ സൂര്യഗ്രഹണം. ഗ്രഹണം തത്സമ ഓണ്‍ലൈന്‍ സ്ട്രീമിങ്ങാണ് നാസ നടത്തുന്നത് .വടക്കനമേരിക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നാസ തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ നാസയുടെ നിരവധി പരീക്ഷണങ്ങളും ഈ സമയം നടക്കും. ഇവയുടെ എല്ലാം വിവരങ്ങളും നാസ അറിയിക്കും. നാസ ടിവി, നാസ വെബ്സൈറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലായിരിക്കും സംപ്രേക്ഷണം. ഏപ്രില്‍ 8ന് രാത്രി 10.30 മുതല്‍ ഏപ്രില്‍ 9ന് വെളുപ്പിന് 1.30 വരെ ആയിരിക്കും നാസയുടെ ലൈവ്
ശാസ്ത്രലോകം കാത്തിരിക്കുന്നു; അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്
