എരുമപ്പെട്ടി:തയ്യൂർ നിത്യസഹായമാതാ പള്ളിയിലെ തിരുനാൾ സമാപന ദിവസം നടന്ന ഗാനമേളയിലാണ് ഇടവക വികാരി ജനങ്ങളെ പാട്ടും പാടി ആവേശതിമിർപ്പിലാക്കിയത്.
തൃശൂർ അതിരൂപതയിലെ തയ്യൂർ ഇടവകയിൽ പരിശുദ്ധ നിത്യാസഹായമാതാവിന്റെയും, വി. അന്തോനീസിന്റെയും, വി.സെബാസ്ത്യനോസിന്റെയും സംയുക്ത ഊട്ടു തിരുനാൾ ആഘോഷത്തിൽ നടന്ന ഗാനമേളയിലാണ് അച്ചന്റെ പാട്ട് വേറിട്ട അനുഭവമായത്.യുട്യൂബ് സീരീസ് ആയ ‘കടുക് ‘ ഫെയിമും തയ്യൂർ ഇടവക വികാരിയുമായ ഗ്രിജോ വിൻസെന്റ് മുരിങ്ങത്തേരി അച്ചനാണ് ഇപ്പോൾ താരമായിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ക്കൊണ്ടിരിക്കുകയാണ്.
ദൃശ്യങ്ങൾ കാണാം…
