വടക്കേക്കാട് : വൈലത്തൂർ ഈസ്റ്റ് എ.എൽ പി സ്ക്കൂളിൻ്റെ 120-ാം വാർഷികവും, പഠനോത്സവും,വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻ എം കെ ഉദ്ഘാടനം ചെയ്തു.വാർഡ് മെംബർ എം.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രവതി സത്യൻ, ജയരാജ് മാസ്റ്റർ ആശംസകളറിയിച്ചു.പ്രധാനധ്യാപകൻ ജിയോ ജോർജ്, അധ്യാപകരായ ജോളി ജോസ് എൻ,വിൻസി ജോസ് വി , സിസി. എ.എ , ഫ്ളെമി സി.പ്രസാദ്, റീന എം.കെ, മിനി.സി.ജി എന്നിവർ നേതൃത്വം നൽകി.സ്ക്കൂൾതലത്തിലും, ഉപജില്ലാ തലത്തിലും മികവ് തെളിയിച്ചവർക്ക് മെമെൻ്റോയും, സ്ക്കൂൾ മാനേജർ റവ. ജോർജ് വടക്കൻ കോർഎപ്പിസ്കോപ്പ ഏർപ്പെടുത്തിയ ക്യാഷ് പ്രൈസും വിതരണം ചെയ്തു. പരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നും ഒരുക്കിയുന്നു.
വൈലത്തൂർ ഈസ്റ്റ് എ.എൽ പി സ്ക്കൂൾ 120-ാം വാർഷികവും, പഠനോത്സവും ഉദ്ഘാടനം
