ഗുരുവായൂർ :മമ്മിയൂർ ആര്യഭട്ട കോളേജ് പ്രിൻസിപ്പൽ ഡേവിസ് (65) നെ മർദിച്ച സംഭവത്തിൽ നാല് പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു.എളവള്ളി സ്വദേശികളായ കൊട്ടിലിങ്ങൽ മധുസൂദനൻ മകൻ മാനവ് (20), എളവള്ളി വീട്ടിൽ ആനന്ദ് മകൻ അഭിജിത്ത് (24) ,വാരിയപ്പള്ളി സൈനുദ്ധീൻ മകൻ ഷാനു എന്ന റിഷാൽ (19) പെരുവല്ലൂർ പൂവന്തറ ജോഷി മകൻ യദു കൃഷ്ണ (19) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് എസ്‌ഐ ഐ.എസ്.ബാലചന്ദ്രൻ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 28-നാണ് കോളേജിലെ പ്രിൻസിപ്പാളിൻ്റെ മുറിയിൽ അതിക്രമിച്ച് കയറി ഡേവിസിനെ ഇടിക്കട്ട കൊണ്ട് നെറ്റിയിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവം നടന്നത്.പരിക്കേറ്റ ഡേവിസ് ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതികളെ ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.അന്വേഷണ സംഘത്തിൽ എഎസ്ഐമാരായ ജോബി ജോർജ്ജ്,ബിന്ദു രാജ്,അഭിലാഷ്,സിപിഒമാരായ അനൂപ്,പ്രഗീൻകുമാർ,മനു എന്നിവരും ഉണ്ടായിരുന്നു.
മമ്മിയൂർ ആര്യഭട്ട കോളേജ് പ്രിൻസിപ്പലിനു മർദ്ദനം;നാലു പേർ അറസ്റ്റിൽ
