ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോകുൽ ചരിഞ്ഞു

ഗുരുവായൂർ: ദേവസ്വം ആന തറവാട്ടിലെ അഴകൊത്ത കൊമ്പൻ  ഗോകുൽ ചരിഞ്ഞു.
35 വയസ്സ് പ്രായമായിരുന്നു . ഇന്ന് ഉച്ചയോടെയാണ് ഗുരുദേവസ്വം ആന കോട്ടയിൽ വെച്ച് അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആന ചരിയുകയും ചെയ്തു.. കഴിഞ്ഞവർഷം കൊയിലാണ്ടിയിൽ വച്ച് ഒരു ഉത്സവത്തിനിടെ പീതാംബരൻ എന്ന ആനയിൽ നിന്ന് ഗോകുലിന് കുത്തേൽക്കുകയും ഗുരുതരമായി പരിക്കു പറ്റുകയും ചെയ്തിരുന്നു. പരിക്ക് ആഴത്തിലുള്ളതായിരുന്നു വളരെ നാളത്തെ ചികിത്സയും ആനയ്ക്ക് നൽകിയെങ്കിലും ആന ക്ഷീണിതനായിരുന്നു. കുറച്ചുനാളായി വിശ്രമത്തിലും ആയിരുന്നു. ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുള്ള ആനകളിൽ ഒന്നാണ് ഗുരുവായൂർ ഗോകുൽ

Leave a Reply

Your email address will not be published. Required fields are marked *