ഗുരുവായൂർ:ദേവസ്വം ചുമർ ചിത്രപഠന കേന്ദ്രത്തിൽ 5 വർഷ നാഷണൽ ഡിപ്ലോമ കോഴ്സിൻ്റെ 2024 – 2029 ബാച്ചിലേക്ക് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ഹയർ സെക്കൻഡറി ( പ്ലസ് ടു ) വിജയിച്ചിരിക്കണം.പ്രായപരിധി 2024 ജനുവരി ഒന്നിന് 17 – 26 വയസ്സ് . ഹിന്ദുവിഭാഗത്തിലുള്ളവിദ്യാർത്ഥികളിൽ നിന്നും അഭിരുചി പരീക്ഷയുടേയും
കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്.ആകെ 10 സീറ്റ് തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ താമസo,ഭക്ഷണം എന്നിവയും പ്രതിമാസം 1000/- രൂപ സ്റ്റൈപന്റും ദേവസ്വം നൽകും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്രായം,വിദ്യാഭ്യാസ യോഗ്യത , ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അഡ്മിനിസ്ട്രേറ്റർ ഗുരുവായൂർ ദേവസ്വം ഗുരുവായൂർ 680 101 എന്ന വിലാസത്തിലോ നേരിട്ടോ സമർപ്പിക്കാം . അപേക്ഷ ഫോറം ഗുരുവായൂർ ദേവസ്വം വെബ്സൈറ്റ് (htpps://guruvayurdevaswom.nic.in – ൽ ലഭിക്കുന്നതാണ്. വിശദ വിവരങ്ങൾ ദേവസ്വം ഓഫീസ്, ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രം എന്നിവിടങ്ങളിൽ നിന്നും പ്രവർത്തി സമയങ്ങളിൽ നേരിട്ടും 0487-2556335 extn:251,515 എന്നീ ടെലഫോൺ നമ്പർ വഴിയും ലഭിക്കും
അപേക്ഷ ഫോറം മാതൃക

