വടക്കേക്കാട് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു

വടക്കേക്കാട് :ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ മേഖലകളിൽ നിന്നായി 7 കിലോയോളം വരുന്ന നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു. വടക്കേകാട് പഞ്ചായത്ത് എൻഫോസ്‌മെന്റ് സ്‌ക്വാഡ് കൺവീനറായ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അശോകൻ പി.ജി സ്‌ക്വാഡിന് നേതൃത്വം നൽകി. പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് താക്കീതു നൽകി ലൈസൻസ് എടുക്കുന്നതിനായി 7 ദിവസം സമയം അനുവദിച്ചു. പരിശോധനയിൽ പഞ്ചായത്ത്ലൈസൻസ്,തൊഴിലാളികളുടെ  മെഡിക്കൽ ഫിറ്റ്നസ്,പരിസര ശുചിത്വം,കോഡ്പ ബോർഡുകൾ,മാലിന്യ സംസ്കരണ സംവിധാനം എന്നിവ പരിശോധിച്ചു,സ്‌ക്വാഡിൽ പഞ്ചായത്ത്‌ ജൂനിയർ സൂപ്രണ്ട് വി.എ രേണു, വി.ഇ ഒ കൊഞ്ചിത, ക്ലർക്ക് അൻഷിദ്,വടക്കേകാട് കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർമാരായ അൻവർ ഷരീഫ് ടി പി,അജിത എൻ. ജി ,സുജിത്ത് കെ,ഹമീമ എസ്. എൻ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *