വിനായക ചതുർത്ഥി; പ്രധാന ഗണേശ വിഗ്രഹത്തിന് ഗുരുവായൂരിൽ സ്വീകരണം നൽകി

ഗുരുവായൂർ:കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് 27 ന് നടക്കുന്ന ഗണേശോത്സവത്തിന് നിമജ്ജനം ചെയ്യാനുള്ള പ്രധാന ഗണപതി വിഗ്രഹത്തിന് ഗുരുവായൂർ മഞ്ജുളാൻ പരിസരത്ത് സ്വീകരണം നൽകി. വിവിധ ക്ഷേത്ര സമിതികൾ, രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക സംഘടനകൾ എന്നിവക്ക് വേണ്ടി വിഗ്രഹത്തിൽ ഹാരാർപ്പണം നടത്തി. തുടർന്ന് നടന്ന പൊതുയോഗത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി ഗണേശോത്സവ സ്വാഗത സംഘം രക്ഷാധികാരി ടി.വി ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. ആഘോഷസമിതി ജനറൽ കൺവീനർ അഡ്വ കെ.എസ് പവിത്രൻ അദ്ധ്യക്ഷതവഹിച്ചു.കേരള ക്ഷേത്ര സംരക്ഷ സമിതിയുടെ ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.വത്സലൻ, മാതൃസമിതി ജില്ലാ പ്രസിഡൻ്റ് പുഷ്‌പ പ്രസാദ്, ടി.പി.മുരളി, മുകുന്ദരാജ, ജയരാമൻ, രഘു ഇരിങ്ങപ്രം, എം.വി. രവീന്ദ്രനാഥ്, എ.ഒ.ജഗന്നിവാസൻ, ദീപക് പ്രകാശ് തുടങ്ങിയവർ സംബന്ധി ച്ചു. തുടർന്ന് താലങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിഗ്രഹം ഗുരു വായൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൻ്റെ കിഴക്കെ നടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സ്ഥാപിച്ചു. ഇനിയുള്ള നാല് ദിവസം തുടർച്ചയായി ഗണപതിഹോമവും വിശേഷാൽ പൂജകളും വിഗ്രഹത്തിൽ നടത്തും. 27ന് നടക്കുന്ന മഹാശോഭയാത്രക്ക് ശേഷം ചാവക്കാട് ദ്വാരക ബീച്ചിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കൊണ്ടുവ രുന്ന മറ്റു വിഗ്രഹങ്ങളോടൊപ്പം നിമജ്ജനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *