പുന്നയൂർക്കുളം:എസി മൊയ്തീൻ
എം എൽ എയുടെ വാക്ക് പാഴ് വാക്കായി. തിരുത്തിക്കാട് ബണ്ടിലേക്ക് നൂറടിത്തോട്ടിൽ നിന്ന് വെള്ളം പമ്പിങ് ആരംഭിച്ചു. പൊന്നാനി കോൾപ്പടവിൽ നെൽകൃഷി സംരക്ഷിക്കുന്നതിന്റെ ഭാഗമായി കർഷകർ നൂറടി തോട്ടിലെ നീരൊഴുക്ക് തടഞ്ഞു.
സാധാരണ ഡിസംബർ 31 മുതൽ ജനുവരി 15 വരെയുള്ള ദിവസങ്ങളിലാണ് തിരുത്തിക്കാട് ബണ്ടിലേക്ക് നൂറടിത്തോട്ടിൽ നിന്ന് വെള്ളം പമ്പിങ് ചെയ്തിരുന്നത്. 15 ന് ശേഷം പൊന്നാനി കോൾപടവിലെ 9000 എക്കർ വരുന്ന കോൾ പടവുകളിൽ നെൽകൃഷിക്ക് വെള്ളം ആവശ്യമുള്ളതിഞ്ഞാൽ ബണ്ടിൽ നിന്ന് വെള്ളം അടിക്കുന്നത് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ വർഷം തിരുത്തിക്കാട് ഭാഗത്തെ കൊയ്ത്ത് സമയം വൈകി നടക്കുകയും വെള്ളം അടിക്കുന്നതിനു കാലതാമസം ഉണ്ടാവുകയും ചെയ്തിരുന്നു. തിരുത്തിക്കാട് ബണ്ടിലെ പടശേഖരങ്ങളിലേക്കാണ് പറമ്പുകളിലേക്കും മറ്റു ആവശ്യത്തിനുമായി നൂറടി തോട്ടിൽ നിന്ന് വെള്ളം അടിക്കുന്നത്. കഴിഞ്ഞ ദിവസം എ സി മൊയ്‌തീൻ എം എൽ എ യുടെ സാനിധ്യത്തിൽ പൊന്നാനി കോൾ പടവ് കർഷകർ അവരുടെ വെള്ളത്തിന്റെ ലഭ്യതയേ കുറിച്ചുള്ള ആശങ്ക അടിക്കുകയും നൽകൃഷിക്ക് പ്രാധാന്യം നെൽകേണ്ടതിനാൽ വെള്ളം നൂറടി തോട്ടിൽ നിന്ന് അടിക്കില്ല എന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പൊന്നാനി കോളിന്റെ വിവിധ പടവുകളിൽ നെൽ നടീൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയങ്ങളിൽ നൂറടി തോട്ടിൽ വെള്ളം ബണ്ടിനൊപ്പം നിറച്ചുനിറുത്തുകയാണ് പതിവ്. നിലവിൽ തോട്ടിൽ രണ്ട്, മൂന്ന് അടി താഴ്ചയിലാണ് വെള്ളം നിൽക്കുന്നത്. ഇനിയും വെള്ളം താഴുകയാണെങ്കിൽ അത് തുടർ പ്രവർത്തനങ്ങൾക്ക് തികയാതെ വരും. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പൊന്നാനി കോൾ പടവ് അതിർത്തിയായ ചുള്ളിക്കാരൻ കുന്നിൽ നൂറടി തോട് തടഞ്ഞു വെള്ളം കെട്ടി നിറുത്തുവാൻ കർഷകർ രംഗത്തെത്തിയത്. ഇറിഗേഷൻ വകുപ്പിനെ അറിയിച്ചതിന് ശേഷമാണ് നീരോഴുക്ക് തടയുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് പരൂർ പടവ് കമ്മിറ്റി പ്രസിഡണ്ട് എ.ടി അബ്ദുൽ ജബ്ബാർ, എക്സിക്യൂട്ടീവ് അംഗംഷെക്കീർ തുടങ്ങിയവർ പറഞ്ഞു.
എംഎൽഎയുടെ വാക്ക് പാഴ് വാക്കായി… തിരുത്തിക്കാട് ബണ്ടിലേക്ക് നൂറടിത്തോട്ടിൽ നിന്ന് വെള്ളം പമ്പിങ് ആരംഭിച്ചു. പൊന്നാനി കോൾപ്പടവ് കർഷകർ ദുരിതത്തിൽ… നൂറടി തോട്ടിലെ നീരൊഴുക്ക് തടഞ്ഞു.
