പെരുമ്പിലാവ്: പൊരുമ്പിലാവിൽ ജല വിതരണ
അതോറിറ്റിയുടെ അറ്റകുറ്റ പ്പണിയ്ക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു.കാർ യാത്രക്കാരായ
ദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നു
പുലർച്ചെ 5 ഓടെയാണ്
അപകടം.തിരുവനന്തപുരത്തുനിന്നുംപെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക്
മറിയുകയായിരുന്നു.പെരുമ്പിലാവ് പട്ടാമ്പി റോഡിലെ റേഷൻ കടയ്ക്ക് സമീപം കഴിഞ്ഞ ദിവസം ശുദ്ധജല വിതരണ
പൈപ്പ് പൊട്ടിയിരുന്നു. പൈപ്പ് ലൈനിൻ്റെ അറ്റകുറ്റപണിക്കായി
എടുത്ത കുഴിയിലേക്കാണ് കാർ
മറിഞ്ഞത്.
പെരുമ്പിലാവിൽ ജല വിതരണഅതോറിറ്റിയുടെ അറ്റകുറ്റ പ്പണിയ്ക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; യാത്രക്കാരായദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു
