പോർക്കുളം വെസ്റ്റ് മങ്ങാട് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു.

കുന്നംകുളം: പോർക്കുളം വെസ്റ്റ് മങ്ങാട് സ്വദേശിനിയായ വീട്ടമ്മ ശരീരത്തിൽ സ്വയം മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ആത്മഹത്യ ചെയ്തു.പോർക്കുളം വെസ്റ്റ് മങ്ങാട് ഉപ്പുങ്ങൽ വീട്ടിൽ സുരേഷിന്റെ ഭാര്യ  ചന്ദ്രവതി (53) ആണ് മരിച്ചത്. ചെവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ചന്ദ്രവതി സ്വയംതീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ കുന്നംകുളം അഷ്റഫ് കൂട്ടായ്മ ആംബുലൻസ് പ്രവർത്തകർ കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം സംസ്കരിച്ചു.സംഭവത്തിൽ കുന്ദംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശ്രദ്ധിക്കുക: മാനസികമായ പ്രയാസങ്ങൾ അനുഭവിക്കുന്നവർ സഹായത്തിനായി താഴെ കാണുന്ന ഹെൽപ്പ് ലൈൻ നമ്പരുകളിൽ ബന്ധപ്പെടുക:ദിശ ഹെൽപ്പ് ലൈൻ: 1056 സ്‌നേഹ (സൗജന്യ സേവനം): 044-24640050

Leave a Reply

Your email address will not be published. Required fields are marked *