വടക്കേകാട്:മണികണ്ഠേശ്വരം ഉമാമഹേശ്വരൻ ക്ഷേത്രത്തിൽ കവർച്ച. ഭഗവതി ക്ഷേത്രത്തിൻ്റെ നടപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റീൽ നിർമ്മിത ഭണ്ഢാരം ഇളക്കിയെടുത്തു. ഇത് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദിവസങ്ങൾക്ക് മുൻപ് ക്ഷേത്രഭാരവാഹികൾ ഭണ്ഢാരം തുറന്ന് തുക ശേഖരിച്ചതിനാൽ കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ല. കഴിഞ്ഞ വർഷവും ഇതേ കാലത്ത് ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. മോഷ്ടാവിൻ്റെ ദൃശ്യം ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വടക്കേകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
മണികണ്ഠേശ്വരം ഉമാമഹേശ്വരൻ ക്ഷേത്രത്തിൽ കവർച്ച;ഭണ്ഢാരംഇളക്കിയെടുത്ത് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചു
