കുന്നംകുളം: വൈശേരിയിൽ യുവാവിനെ ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമം. കുന്നംകുളം വൈശേരി സ്വദേശി പുളിപ്പറമ്പിൽ ജിനീഷ് (25)നെയാണ് ഇന്ന് പതിനൊന്നരയോടെ മൂന്നു ബൈക്കുകളിലായി എത്തിയ മൂന്നംഗസംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.കഴിഞ്ഞ മാർച്ച് 20ന് ചിറളയം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഘർഷം നടന്നിരുന്നു. ഈ സംഘർഷത്തിൻ്റെ തുടർച്ചയെന്നോണമാണ് ഇന്ന് യുവാവിന് നേരെ ആക്രമണം നടന്നതെന്ന് പറയുന്നു.പൊലീസിൽ പരാതി നല്കി
കുന്നംകുളത്ത് യുവാവിനെ ബൈക്ക് ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമം
