വടക്കേക്കാട് ഫലവൃക്ഷതൈ,ഹൈബ്രിഡ് പച്ചക്കറി വിത്ത് വിതരണം

വടക്കേക്കാട്:ജനകീയസൂത്രണം 2024 – 25 പദ്ധതിയിൽ ഉൾപ്പെടുത്തി
ഫലവൃക്ഷതൈ,ഹൈബ്രിഡ് പച്ചക്കറി വിത്ത് വിതരണം നടത്തി.ഓരോ കുടുംബവും വിഷരഹിത പച്ചക്കറി കൃഷി ചെയ്ത് ഉല്പാദിപ്പിക്കുന്നതിനും അവരവർക്ക് വേണ്ട ഫലവൃക്ഷങ്ങൾ കൃഷി ചെയ്ത് പച്ചക്കറിയിലും പഴവർഗ്ഗങ്ങളിലും സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ലക്ഷ്യമിട്ട് വടക്കേക്കാട് കൃഷിഭവനിലൂടെ 550 കുടുംബങ്ങൾക്ക് ഫലവൃക്ഷ തൈകളും ഹൈബ്രിഡ് പച്ചക്കറി കിറ്റും വിതരണം ചെയ്തു. പ്രസിഡന്റ് ഇൻചാർജ് ജിൽസി ബാബു ഉദ്ഘാടനം ചെയ്തു . പഞ്ചായ്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ, ശ്രീധരൻ മക്കാലിക്കൽ,റഷീദ്, രുഗ്മിയ, മെമ്പർമാരായ ബീന,സരസ്വതി, ഷനിൽ,ഷിജിലസതീഷ്,സരിത, ഖാലിദ്,കൃഷിഭവൻ ഉദ്യോഗസ്ഥരായ ബിജോയ്,ധന്യഎന്നിവർ പങ്കെടുത്തു.
കൃഷി ഓഫീസർ ശ്രീരാഗ് പദ്ധതി വിശദ്ദീകരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *