തൊഴിയൂർ : ശാഫിഈ കർമ്മ ശാസ്ത്രത്തിൽ പി ജി ബിരുദധാരിയും യുവ പണ്ഡിതനും പ്രഭാഷകനുമായ മൗലവി അബ്ദുല്ല വഹബി അരൂരിനെ സുന്നീ യുവജന ഫെഡറേഷൻ ചാവക്കാട് മേഖലാ കമ്മിറ്റി ആദരിച്ചു. മീലാദ് മുബാറക് 1500ന്റെ ഭാഗമായി ദാറുസ്സുന്നഃ മഞ്ചേരി സംഘടിപ്പിച്ച “തിരുചിതം” പ്രഭാഷണ പരമ്പര 63 ഭാഗങ്ങളിലായി പൂർത്തീകരിച്ചതിന്റെ പേരിലാണ് പ്രത്യേകം ആദരവ് നൽകിയത്. തൊഴിയൂരിൽ ചേർന്ന സംഗമത്തിൽ ഡോ. കെ. വി സൈദ് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് അശ്‌റഫ് ബാഹസൻ തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഖമറുദ്ദീൻ വഹബി ചെറുതുരുത്തി മുഖ്യ പ്രഭാഷണം നടത്തി. വി. കെ റഫീഖ് (ലേബർ ഓഫീസർ ചാവക്കാട്) സയ്യിദ് ഹസൻ ജിഫ്‌രി മൂന്നിയൂർ,സിറാജ്ജുദ്ദീൻ മൗലവി വീരമംഗലം, റശീദലി വഹബി എടക്കര, അബ്ദുല്ല വഹബി വല്ലപ്പുഴ,ജലീൽ വഹബി അണ്ടത്തോട് തുടങ്ങിയവർ പ്രസംഗിച്ചു
അബ്ദുല്ല വഹബി അരൂരിനെ എസ് വൈ എഫ് ചാവക്കാട് മേഖല ആദരിച്ചു
