ഗുരുവായൂർ:പാചകവാതകത്തിൻ്റെ അനിയന്ത്രിതമായ വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റിൻ്റെ നേത്വത്വത്തിൽ പടിഞ്ഞാറെ നട കസ്റ്റംസ് & സെൻട്രൽ എക്സൈസ് ഓഫീസിന് മുന്നിൽ പ്രതിഷേധധർണ്ണ സംഘടിപ്പിച്ചു.ഗ്യാസ് സിലിണ്ടറിൽ റീത്ത് സമർപ്പിച്ച് തുടക്കം കുറിച്ച സമരത്തിന് കെ.എച്ച്.ആർ.എ. സംസ്ഥാന കമ്മിറ്റി അംഗം പ്രേമരാജ് ചൂണ്ടലാത്ത് ഉൽഘാടനം ചെയ്തു. ഗുരുവായൂർ യൂണിറ്റ് പ്രസിഡൻ്റും ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായ ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ സ്വാഗതം പറഞ്ഞ ധർണ്ണയിൽ യൂണിറ്റ് ട്രഷറർ എൻ. കെ. രാമകൃഷ്ണൻ നന്ദി പറഞ്ഞു. നേതാക്കളായ കെ.പി. സുന്ദരൻ, നിഥിഷ ,ഒ.കെ. നാരായണൻ നായർ, ആർ.എ.ഷാഫി, സന്തോഷ് എം. എം,അഷറഫ് എൻ. പി.രാജേഷ് ഗോകുലം , സിജോ കണ്ടാണ്ണശ്ശേരി, ചന്ദ്രബാബു,വിജു തിരുവത്ര , സൂരജ് ബാബു,അമൽ ലോകനാഥ്, മാസ്സ് മനോജ്, സിദ്ധിഖ് അൽ അമീൻ ,ഷാജി നാട്ടു രുചി, ബിനു താമരയൂർ എന്നിവർ നേത്വത്വം നൽകി
പാചകവാതക വിലർദ്ധനവ്; കെ എച്ച്ആർഎ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
