പുന്നയൂർക്കുളം:നാക്കോലയിൽ കടയിൽ കയറി ആക്രമണം നടത്തിയ മൂന്നുപേരെ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.അണ്ടത്തോട് സ്വദേശികളായ മധുരത്തായിൽ മെഹനാസ് (24),പുത്തൻ മാളിയേക്കൽ സയ്യിദ് ജഹാംഗിർ ( 23 ),പാലപ്പെട്ടി കിഴക്കോട്ട് വീട്ടിൽ സുഹൈൽ (23)എന്നിവരെയാണ് വടക്കേക്കാട് എസ് എച്ച്, എം കെ രമേശ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.പ്രതിയായ മെഹനാസിനു വധശ്രമം, കളവ് കേസ്സുൾപ്പെടെ ആറോളം കേസ്സുകൾ നിലവിലുണ്ട്. പ്രതിയായ സയ്യിദ് ജഹാംഗിറിനു ഗഞ്ചാവുകേസ്സുൾപ്പെടെ നാലു കേസ്സുകളും, സുഹൈലിന് ഗഞ്ചാവ് കേസ്സും നിലവിലുണ്ട്.അണ്ടത്തോട് പുതുവിള പുത്തൻവീട്ടിൽമുഹമ്മദ് അമീൻ്റെ നാക്കോലയിലെ ഹെലുവിൻ എന്ന പേരിലുള്ള സ്ഥാപനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ എത്തിയ മൂന്നംഗ സംഘം ജൂസ് ആവിശ്യപ്പെടുകയും കടയിൽ ജൂസ് ഇല്ലാ എന്ന് പറഞ്ഞതിൻ്റെ വിരോധം വച്ച് അസഭ്യം പറയുകയും കടയുടെ മുറ്റത്ത് കിടന്നിരുന്ന മോപ്പിന്റെ വടി എടുത്ത് മുഹമ്മദ് അമീൻ്റെ കടയിലേക്ക് അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്.ഐ മാരായ ബാബു. പി. പി, സുധീർ. പി. എ , സീനിയർ സി. പി.ഒ മാരായ ജിതിൻ, രഞ്ജിത്ത്, സി.പി.ഒ മാരായ റോഷൻ, രജിനീഷ് , നിഖിൽ, വിജീഷ്, റെജിൻ എന്നിവരുമുണ്ടായിരുന്നു
നാക്കോലയിൽ കടയിൽ കയറി ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
